X

ഇങ്ങനെയുമുണ്ടോ വിലയിരുത്തൽ; ഷാനിമോള്‍ തോല്‍ക്കും, ബാക്കി 19ലും യുഡിഎഫ്’ ലീഗുകാരന്റെ പ്രവചനം, കണ്ണുതള്ളി സോഷ്യൽ മീഡിയ

മുഹമ്മദ് അലിയുടെ പ്രവചന പോസ്‌ററ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും. ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും. വേണ്ടവര്‍ക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെക്കാം’ എന്നായിരുന്നു ലീഗ് പ്രവർത്തകനായ മുഹമ്മദ് അലി പികെയുടെ തിരഞ്ഞെടുപ്പ് ഫല പ്രവചനം. അന്ന് ആ പോസ്റ്റിന്റെ പേരില്‍ മുഹമ്മദ് അലി നേരിട്ടത് വൻ പരിഹാസങ്ങളും എതിരഭിപ്രായങ്ങളും. എന്നാൽ ഇന്ന ഫലം വന്നപ്പോൾ മുഹമ്മദ് അലിയുടെ സുഹൃത്തുക്കൾ ‍ഞെട്ടിത്തരിച്ചു. സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും  കിറുകൃത്യം.

വോട്ടെടുപ്പിന് ശേഷം ഫലം വിലയിരുത്തിയ യുഡിഎഫ് 20 സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ടു. അപ്പോഴും പാലക്കാട് തോൽക്കാൻ സാധ്യതയെന്ന് വിധിയെഴുതി. എൽഎഫും 18 സീറ്റുനേടുമെന്ന് വിലയിരുത്തി. എന്നാല്‍ ഇടത് കോട്ടയില്‍ വികെ ശ്രീകണ്ഠന്‍ എംബി രാജേഷിനെ അട്ടിമറിച്ചു. എന്നാൽ ഇതും പാളി. ഇതോടെ മുഹമ്മദ് അലിയുടെ പ്രവചന പോസ്‌ററ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ കൂടിയാണ് മുഹമ്മദ് അലിയുടെ പ്രവചന പോസ്‌ററ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

This post was last modified on May 24, 2019 2:47 pm

Related Post
Leave a Comment