ഇന്ത്യന്‍ പതാകയുടെ നിറങ്ങളണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്ന ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിഗ് തിളങ്ങിയത്. നിരവധി ഇന്ത്യക്കാരുള്ള മാന്‍ഹട്ടനിലാണ് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് ഇത്തരത്തില്‍ ആഘോഷിച്ചത്.
ഇതിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇതിനാലാണ് ഞങ്ങള്‍ അമേരിക്കയെ സ്‌നേഹിക്കുന്നത്. ഇവിടെ താമസിക്കുന്ന എല്ലാവരുടേയും സ്വത്വത്തെ ഈ രാഷ്ട്രം മാനിക്കുന്നുവെന്ന് പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ഗോപിനാഥ് പട്ടേല്‍ പറയുന്നത്.
അമേരിക്കന്‍ മലയാളികള്‍ ആഹ്ലാദത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. പലരും അവരുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഡോണൾഡ് ട്രംപിന്റെ സമ്മര്‍ദ്ദം, അമേരിക്കന്‍ ജനപ്രതിനിധികളായ മുസ്ലീം വനിതകള്‍ക്ക് ഇസ്രായേലില്‍ കടക്കുന്നതിന് നിരോധനം, വ്യാപക പ്രതിഷേധം
This post was last modified on August 16, 2019 11:50 am
Leave a Comment