X

ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്‍; ചിത്രത്തിന്റെ യാഥാര്‍ത്ഥ്യമിതാണ്

40 വര്‍ഷക്കാലം ബച്ചന്‍ കുടുംബത്തിന്റെ സഹായിയായിരുന്ന അദ്ദേഹത്തിന്റെ മാനേജറായിരുന്നു മരണപ്പെട്ടത്

‘അന്തരിച്ച വീട്ടുജോലിക്കാരന് ബച്ചന്‍ കുടുംബത്തിന്റെ ആദരം’ എന്ന പേരില്‍ അമിതാഭ് ബച്ചന്റെയും മകന്‍ അഭിഷേക് ബച്ചന്റെയും ചിത്രം വൈറലാകുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മരിച്ചയാള്‍ വീട്ടുജോലിക്കാരനായിരുന്നില്ല എന്നതാണ് വസ്തുത. 40 വര്‍ഷക്കാലം ബച്ചന്‍ കുടുംബത്തിന്റെ സഹായിയായിരുന്ന അദ്ദേഹത്തിന്റെ മാനേജറായിരുന്നു മരണപ്പെട്ട വ്യക്തി.

‘വീട്ടുജോലി ചെയ്തിരുന്ന ആളുടെ ശവമഞ്ചം ചുമക്കുന്ന ബച്ചനും അഭിഷേക് ബച്ചനും’ എന്നതരത്തില്‍ ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബച്ചന്‍ കുടുംബത്തിന്റെ പരിഗണനയും, സ്നേഹവുമാണ് ഇതില്‍ വെളിപ്പെടുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇദ്ദേഹം കാലങ്ങളായി ബച്ചന്‍ കുടുംബത്തിന്റെ മാനേജറായായാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്.

ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്.

Read  More : ടിക് ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്ന ഷമി നാണമില്ലാത്തവനെന്ന് ഭാര്യ ഹസിന്‍ ജഹാന്‍

Disclaimer: അമിതാഭ് ബച്ചന്‍ വീട്ടുവേലക്കാരന്റെ ശവമഞ്ചം ചുമക്കുന്നു എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.

This post was last modified on September 23, 2019 2:14 pm

Related Post
Leave a Comment