X

കുസൃതികാട്ടി നസ്രിയ; കൂടെ ഫഹദും, ചാക്കോച്ചനും/ വീഡിയോ

നിര്‍മാതാവായ ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിനിടയിലെ നസ്രിയയുടെ രസകരമായ ദൃശ്യങ്ങളാണ് വീഡിയോയില്‍

വിവാഹ ശേഷവും നസ്രിയയുടെ വിവരങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെ ആകാംക്ഷയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ നസ്രിയയുടെ രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഓരു ഉദ്ഘാടന ചടങ്ങിനിടയുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുന്നത്.

നിര്‍മാതാവായ ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിനിടയിലെ നസ്രിയയുടെ രസകരമായ ദൃശ്യങ്ങളാണ് വീഡിയോയില്‍. ഒപ്പം തമാശ പങ്കിട്ട് നില്‍ക്കുന്ന ഫഹദ് ഫാസിലിനെയും കുഞ്ചാക്കോ ബോബനെയും കാണാം.

കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. സെല്‍ഫി എടുക്കല്‍ തുടങ്ങി താരങ്ങള്‍ തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read More :കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീ എന്നെ വിട്ടുപോയിട്ട്…; കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലയുടെ ഓര്‍മ്മദിനം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Related Post
Leave a Comment