X

ഇത് ‘ചെങ്കടല്‍’, കൊന്നത് 23 തിമിംഗലങ്ങളെ-ഞെട്ടിക്കുന്ന ചിത്രങ്ങള്‍

23 തിമിംഗലങ്ങള്‍ ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. ഗര്‍ഭിണിയായ ഒരു പെണ്‍തിമിംഗലവും ഇതിള്‍ ഉള്‍പ്പെടുന്നു.

ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിലെ ആളുകള്‍ പാരമ്പര്യമായി പിന്‍തുടരുന്ന അനുഷ്ഠാനങ്ങളിലൊന്നാണ് തിമിംഗല വേട്ട. എന്നാല്‍ ഈ വര്‍ഷത്തെ തിമിംഗല വേട്ടയുടെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള മൃഗ സ്‌നേഹികളെ ഞെട്ടിച്ചിരിക്കുകയാണ്.

തിമിംഗല വേട്ട നിയമപരമാണെങ്കിലും കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന തിമിംഗല വേട്ടയുടെ ചിത്രങ്ങള്‍ ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയുകയില്ല. പല അന്തര്‍ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത് കടല്‍ രക്തത്താല്‍ ചുവന്നു എന്ന തലക്കെട്ടോടുകൂടിയാണ്. 23 തിമിംഗലങ്ങള്‍ ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. ഗര്‍ഭിണിയായ ഒരു പെണ്‍തിമിംഗലവും ഇതിള്‍ ഉള്‍പ്പെടുന്നു.

തിമിംഗലങ്ങള്‍ക്ക് ഭക്ഷണം നല്‍കി ആകര്‍ഷിച്ച് കരക്കെത്തിച്ചതിനുശേഷമാണ് വേട്ടയാടല്‍ നടത്താറ്. ഇതിന് മുന്‍പും ഫെറോ ദ്വീപില്‍നിന്ന് പത്തോളം തിമിംഗല വേട്ട നടന്നെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ വര്‍ഷം 536 പൈലറ്റ് തിമിംഗലങ്ങളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. തീരത്ത് കൂട്ടിയിട്ടിരിക്കുന്ന തിമിംഗലങ്ങളുടെ ശവശരീരത്തിനടുത്ത് നിന്ന് കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുന്നതടക്കമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘നിയുക്ത മുഖ്യമന്ത്രി ചീത്ത പറയരുത്, അത് അണ്‍പാര്‍ലമെന്ററിയാണ്’; ഇഎംഎസെന്നു കേട്ടാല്‍ കലിയിളകുന്ന നേതാവിനെ അനുയായി ഓര്‍മ്മിപ്പിച്ചു

This post was last modified on August 6, 2019 10:49 am