കളിച്ച് ചിരിച്ച് നടന്ന കുട്ടിക്കാലത്തേക്ക് ഒരു മടക്ക യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പഴയ ഓര്‍മ്മകളിലേക്ക് ഒരു എത്തിനോട്ടം ഇത് എല്ലാവരുടെയും ആഗ്രഹമാണ്. അങ്ങനെ കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര നടത്തി രാജ്യത്തെ വനിതാ എം.പിമാര്‍
രാഷ്ട്രീയത്തിലെ ഒത്തു ചേരലും സൗഹൃദ സല്‍ക്കാരങ്ങളുമെല്ലാം സ്വാഭാവികമാണ്. വിവിധ ആശയങ്ങള്‍ പിന്തുടരുന്നവരാണ് രാഷ്ട്രീയക്കാരാണെങ്കിലും പ്രമുഖ നേതാക്കള്‍ സംഘടിപ്പിക്കുന്ന സല്‍ക്കാര ചടങ്ങുകളില്‍ ഭാഗമാകുന്നത് സാധാരണമാണ. രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ ചില സൗഹൃദങ്ങളും അവുടെ കാണാന്‍ സാധിക്കും.
അത്തരത്തിലൊരു രാഷ്ട്രീയ ഒത്തു ചേരലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍ സിമ്രത് കൗര്‍ ബാദല്‍ സംഘടിപ്പിച്ച വിരുന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ വനിതാ നേതാക്കളാണ് സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തത്.
തിരക്കുകളൊക്കെ മറന്ന് സല്‍ക്കാരം നന്നായി ആഘോഷിച്ചെന്നാണ് വനിതാ എംപിമാര്‍ പറയുന്നത്. ദീര്‍ഘകാല സുഹൃത്തുകളെ പോലെ ആനന്ദിച്ചുല്ലസിച്ചാണ് എം.പിമാര്‍ സമയം ചെലവഴിച്ചത്.
ഉച്ചവിരുന്ന് കുട്ടിക്കാലത്തേക്കുള്ള യാത്രയാക്കി, ജീവിതം അതിന്റെ അത്ഭുതം തങ്ങളില്‍ കാട്ടിയെന്നായിരുന്നു ഹര്‍സിമ്രത് കൗര്‍ ട്വീറ്റ് ചെയ്തത്. വനിതാ എം.പിമാര്‍ സന്തോഷവതികളായി വട്ടം കൂടി നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരിക്കുകയാണ്.
ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്തിനിടയ്ക്കുള്ള ഒത്തു ചേരല്‍ സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പി എം.പി കിരണ്‍ ഖേര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, ഡി.എം.കെ നേതാവ് കനിമൊഴി തുടങ്ങിയ നേതാക്കള്‍ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു.
Leave a Comment