X

പിതാക്കന്മാരാവാനുള്ള ആഗ്രഹം; മുട്ട ദത്തെടുത്ത് സ്വവര്‍ഗാനുരാഗികളായ പെന്‍ഗ്വിനുകള്‍

ഒരു കുട്ടിവേണമെന്ന ആഗ്രഹം തോന്നുമ്പോള്‍ ഇവര്‍ പലപ്പോഴും കല്ലുകള്‍ക്ക് അടയിരിക്കുകയും. മറ്റ് പെന്‍ഗ്വിനുകളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍ അറിയപ്പെടുന്ന പെന്‍ഗ്വിന്‍ ഗേ പങ്കാളികളാണ് റോയും സിലോയും. ഇവര്‍ക്ക് ഇപ്പോള്‍ ഒരാഗ്രഹം ഒരു കുട്ടിവേണം. ബെര്‍ലിന്‍ മൃഗശാലയിലെ അറിയപ്പെടുന്ന സ്വവര്‍ഗ്ഗാനുരാഗികളായ ഇവര്‍ കല്ലിന് അടയിരുന്ന് വിരിയിക്കാന്‍ പരിശ്രമിക്കുന്നത് കണ്ട അധികൃതരാണ് ഇവര്‍ക്ക് ഒരു മുട്ട ദത്ത് നല്‍കാന്‍ തീരുമാനിച്ചത്.

ബെര്‍ലിന്‍ മൃഗശാലയില്‍ മുഴുവന്‍ 93 പെന്‍ഗ്വിനുകളുണ്ട്. ഇവിടെ റോയും സിലോയും മാത്രമല്ല സ്വവര്‍ഗാനുരാഗികളായി ഉള്ളത്. റോണിയും റെജിയും, നജയും സ്വിമ്മറും ഇവിടുത്തെ സ്വവര്‍ഗാനുരാഗികളായ പങ്കാളികളാണ്. ഇതിന് മുന്‍പ് ഇവരിലൊരാള്‍ക്ക് അധികൃതര്‍ ഒരു മുട്ട ദത്ത് നല്‍കിയിരുന്നു. അവര്‍ക്കുണ്ടായ പെണ്‍കുട്ടിയ്ക്ക് താങ്കോ എന്നാണ് അധികൃതര്‍ പേര് നല്‍കിയത്. തങ്ങളുടെ പെന്‍ഗ്വിന്‍ ഹോമിലെ സ്വവര്‍ഗാനുരാഗികളായ പങ്കാളികള്‍ക്ക് കുട്ടിയുണ്ടായ വിവരം അന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയവഴി ലോകത്തെ അറിയിച്ചിരുന്നു.

ഒരു കുട്ടിവേണമെന്ന ആഗ്രഹം തോന്നുമ്പോള്‍ ഇവര്‍ പലപ്പോഴും കല്ലുകള്‍ക്ക് അടയിരിക്കുകയും. മറ്റ് പെന്‍ഗ്വിനുകളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ പറയുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒരു മുട്ട വിരിയാന്‍ 55 ദിവസമെടുക്കും.

ഗേ പെന്‍ഗ്വിനുകള്‍ പിതാക്കാന്മാരാവാനുള്ള ആഗ്രഹത്തിന്റെ പുറത്ത് മറ്റ് പക്ഷികളുടെ മുട്ട മോഷ്ടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് സ്വവര്‍ഗാനുരാഗികളായ പെന്‍ഗ്വിനുകള്‍ തങ്ങളുടെ കൂട് സംരക്ഷിക്കാന്‍വേണ്ടി ആളുകളെ ആക്രമിച്ചത് വാര്‍ത്തയായിരുന്നു. പെന്‍ഗ്വിനുകള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികളായ പെന്‍ഗ്വിനുകളെ ധാരാളം കാണാറുണ്ട്.

പതിനാല് ശസ്ത്രക്രിയകള്‍, ഒരു കൃത്രിമ കാലും ഡയാലിസിസിനായി കൈയില്‍ എവി ഫിസ്റ്റുലയും; രാവും പകലുമെന്നില്ലാതെ തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിരക്കിലാണ് ശ്യാംകുമാര്‍

 

This post was last modified on August 15, 2019 11:25 am

Leave a Comment