X

പുരുഷൻമാരിലെ സ്വവര്‍ഗ്ഗാനുരാഗത്തിന് കാരണം ഗർഭകാലത്തെ ‘ഗുദ രതി’; വിവാദ പരാമർശവുമായി ക്രിസ്ത്യൻ പുരോഹിതൻ

അത് ഇഷ്ടപ്പെടുമ്പോൾ, അവരിൽ ആഗ്രഹം ജനിക്കുന്നു, തുടർന്ന് ആഗ്രഹം കുട്ടിക്ക് കൈമാറ്റം ചെയ്യപ്പെടുന്നു

സ്വവർഗ്ഗാനുരാഗികളായ പുരുഷമാർ ഉണ്ടാവുന്നത് ഗർഭിണികൾ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നത് കൊണ്ടാണെന്ന് വിവാദ പരാമർശവുമായി ക്രൈസ്തവ വൈദികൻ. ചർച്ച് ഓഫ് സൈപ്രസ് ബിഷപ്പ് നിയോപിത്തോസ് മസൗറസ് ഓഫ് മോർഫു ആണ് പ്രസ്താവനയുടെ പേരിൽ വിവാദത്തിൽ ഇടംപിടിച്ചത്. സൈപ്രസിലെ അകാക്കിയിലെ പ്രൈമറി സ്കൂളിൽ സംസാരിക്കുവെ ആയിരുന്നു ഗർഭിണികളെയും സ്വവർഗ്ഗാനുരാഗികളെയും അക്ഷേപിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ജൂണിൽ നടത്തിയ ബിഷപ്പിന്റെ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

സ്വവർഗാരുരാഗികളായ പുരുഷൻമാർ ഉണ്ടാവുന്നത് ഗർഭകാലത്തെ ലൈംഗിക ബന്ധം മൂലമാണ്. ഈ സമയത്ത് സാധാരണയിൽ നിന്നും വിരുദ്ധമായ രീതിയാണ് സ്വീകരിക്കുക. തെളിച്ച് പറയുകയാണെങ്കിൽ ഗുദ രതി. സ്ത്രീ അത് ഇഷ്ടപ്പെടുമ്പോൾ, അവരിൽ ആഗ്രഹം ജനിക്കുന്നു, തുടർന്ന് ആഗ്രഹം കുട്ടിക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ‘ആത്മീയ സംഭാഷണങ്ങളുടെ’ പരമ്പരയിലായിരുന്നു പരാമർശം.

സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു സൈപ്രസ് എൽ‌ജിബിടിഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്വവർഗാനുരാഗികളായ പുരുഷൻമാർ ഗുദ രതിമൂലം രൂപം കൊള്ളുന്നെന്ന് പറയുമ്പോൾ ലെസ്ബിയന്‍സ് ഉണ്ടാവുന്നതെങ്ങമെയെന്ന് ബിഷപ്പ് പറയണമെന്നായിരുന്നു വീഡിയോയ്ക്ക വന്ന ഒരു കമന്റ്. നന്നായി സംസാരുക്കുന്ന ഒരു സ്ത്രീയുടെ കുടി ദന്തരോഗ വിദഗ്ദനാവുമോ എന്നും ചിലർ ചോദിക്കുന്നു. എന്നാൽ, ബിഷപ്പിന്റ അജ്ഞതയല്ല ഇവിടെ പ്രശ്നമെന്നും അദ്ദേഹത്തെ വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട് എന്നതാണ് ദാരുണമായ അവസ്ഥയാണെന്നും കമന്റ് പറയുന്നു.

ലൈംഗിക ആഭിമുഖ്യം, ലിംഗ സ്വത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം 2004 ൽ നിരോധിച്ച രാജ്യമാണ് സൈപ്രസ്.സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയനുകളും രാജ്യത്ത് 2015 നിലവിൽ വന്നിരുന്നു.

This post was last modified on July 27, 2019 1:06 pm