ഇന്ത്യന്‍ മിലിറ്ററി പോലീസില്‍ ഇനി മുതല്‍ സ്ത്രീകളും. വനിതകള്‍ക്കു മുന്‍ഗണന നല്‍കി കൊണ്ടു ചരിത്രം കുറിക്കുകയാണ് ഇന്ത്യന്‍ ആര്‍മി. വനിതകളെ മിലിറ്ററി പോലീസിലേക്കു ക്ഷണിച്ചു കൊണ്ടുള്ള ഇന്ത്യന്‍ ആര്‍മിയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി റിക്രൂട്ട്‌മെന്റിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. കരസേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിന്റെ ആശയത്തിന് പ്രതിരോധമന്ത്രാലയം അടുത്തിടെയാണ് അനുമതി നല്‍കിയത്.
നിലവില്‍ പ്രതിവര്‍ഷം 52 വനിതകളെ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യാറുണെങ്കിലും ഇവരെ ആരോഗ്യം, എന്‍ജിനീയറിങ്ങ്, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. എന്നാല്‍ ഇതാദ്യമായാണ് മിലിറ്ററി പോലീസിന്റെ ഭാഗമാകാന്‍ വനിതകളെ എടുക്കുന്നത്.
Leave a Comment