ഐപിഎല്‍ മത്സരത്തിനിടയില്‍ ദീപക് ചാഹറോട് ദോഷ്യപ്പെട്ടു ധോണി. അപൂര്‍വ്വമായി മാത്രമേ താരം ദേഷ്യപ്പെടാറുള്ളെങ്കിലും അതെല്ലാം വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നെ സൂപ്പര്‍ കിങ്സും കിങ്സ് ഇലവന് പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയിലാണ് ധോണി സഹതാരമായ ദീപക് ചാഹറോട് ദേഷ്യപ്പെട്ടത്.
മത്സരത്തിലെ നിര്‍ണായകമായ നിമിഷത്തില്‍ അടുപ്പിച്ചടുപ്പിച്ച് നോ ബോള്‍ എറിഞ്ഞതാണ് കാരണം. ചെന്നൈയുടെ ബോളറാണ് ദീപക്. പഞ്ചാബിന്റെ ഇന്നിങ്സിലെ 19-ാം ഓവറിനിടയിലായിരുന്നു സംഭവം. 12 ബോളില്‍ 39 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ ആവശ്യമായിരുന്നത്. എന്നാല്‍ ഓവറിന്റെ ആദ്യ രണ്ടു ബോളും നോ ബോളായിരുന്നു.
തുടര്‍ന്ന ധോണി ചാഹറിനടുത്തെത്തി ദേഷ്യത്തോടെയായിരുന്നു സംസാരിച്ചത്. എന്നാല്‍ പിന്നീട് ആ ഓവറില്‍ അഞ്ചു ബോളില്‍ ഓരോ റണ്‍ മാത്രം വിട്ടുകൊടുത്ത് ആറാമത്തെ ബോളില്‍ ചാഹര്‍ വിക്കറ്റും വീഴ്ത്തി. ഡേവിഡ് മില്ലറുടെ വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്. മത്സരത്തില്‍ ചെന്നൈ വിജയിക്കുകയും ചെയ്തു.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”