ഒരു ദൈവമുണ്ടെങ്കില്‍ അത് സച്ചിനാണെന്നാണ് ക്രിക്കറ്റ് മതകാരുടെ അഭിപ്രായം. ആ ഗണത്തിലാണ് കൊല്‍ക്കത്തയുടെ രാജകുമാരന്‍, ബംഗാള്‍ കടുവ, ദാദ എന്നൊക്കെ വിശേഷണമുള്ള സൗരവ് ഗാംഗുലിയെയും ക്രിക്കറ്റ് ആരാധകര്‍ ചേര്‍ത്തിരിക്കുന്നത്. ഒരു ചെറിയ വ്യത്യാസം മാത്രം സച്ചിന്‍ പൂര്‍ണമായ ദൈവമാണെങ്കില്‍ ഗാംഗുലി ഓഫ് സൈഡിലെ ദൈവമാണ്.
ഇപ്പോള്‍ ആ ഓഫ് സൈഡിലെ ദൈവം വീണ്ടും നീലകുപ്പായത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്റ്റന്‍സിന്റെ പരിശീലനത്തിന് എത്തിയ ഗാംഗുലിയുടെ ബാറ്റിംഗ് ദൃശ്യങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ഫിറോസ് ഷാ കോട്ലയില്‍ നടന്ന പരിശീലനത്തില്‍ മറ്റു ക്രിക്കറ്റ് താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത് ഗാംഗുലിയായിരുന്നു.
നീല ജേഴ്‌സിയണിഞ്ഞാണ് ഗാംഗുലി ഗ്രൗണ്ടിലേക്ക് എത്തിയത്. തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളും ഡ്രൈവുകളുമൊക്കെ ഒരിക്കല്‍ പുറത്ത് എടുത്ത ഗാംഗുലിയിലായിരുന്നു കാണികളുടെ ശ്രദ്ധ മുഴുവനും സമയം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗരവ് എന്ന അടിക്കുറിപ്പോടെ ഡല്‍ഹി ക്യാപ്റ്റന്‍സ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുന്നത്.
തൊണ്ണൂറുകളിലെ കുട്ടിയാണെങ്കില്‍ ഈ ഡ്രൈവുകളും ഷോട്ടുകളുമെല്ലാം മനസ്സ് നിറയ്ക്കുമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ‘മൈതാനത്തെ പഴയ ദാദയെ തിരിച്ചുകിട്ടി’ എന്ന രീതിയിലാണ് പല കമന്റുകളും എത്തുന്നത്. വീഡിയോ കാണാം..
.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
Leave a Comment