X

നിയമം ലംഘിച്ചതിന് ബോളിവുഡ് താരത്തിന്റെ ബൈക്ക് അറസ്റ്റു ചെയ്ത് നീക്കി ട്രാഫിക്ക് പോലീസ്

താരം ബൈക്ക് ഓടിക്കുന്നതിന്റെയും പോലീസ് ബൈക്ക് ട്രക്കില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്

ബോളിവുഡ് താരം ഇഷാന്‍ ഖട്ടര്‍ നിയമം ലംഘിച്ചതിനാല്‍ താരത്തിന്റെ ബൈക്ക് അറസ്റ്റു ചെയ്ത് നീക്കി ട്രാഫിക് പോലീസ്. നിയമം ലംഘിച്ചു ബൈക്ക് പാര്‍ക്കു ചെയ്തതാണ് ബൈക്ക് അറസ്റ്റു ചെയ്തു നീക്കാന്‍ കാരണം.താരം ബൈക്ക് ഓടിക്കുന്നതിന്റെയും പോലീസ് ബൈക്ക് ട്രക്കില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

500 രൂപ പിഴ അടച്ചതിനു ശേഷമാണ് ഇഷാന്‍ ബൈക്ക് സ്റ്റേഷനില്‍ നിന്നും ഇറക്കിയത്. ദഡക്ക് എന്ന ചിത്രം കൊണ്ടു ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് ഇഷാന്‍. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുമാണ് താരം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

 

 

Read More : ആര്‍ക്കാണ് ശശി തരൂരിനെ അപായപ്പെടുത്തേണ്ടത്? തിരഞ്ഞെടുപ്പ് കാലത്തെ ‘മനോഹര’മായ ആചാരപ്രകടനവുമായി സുരേഷ്ഗോപി