പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും..’ ഇഷ്ക് എന്ന സിനിമയെ വിലയിരുത്തി ഒരു വ്യക്തി സംവിധായകന് നൽകിയ കമന്റാണിത്. അധിക്ഷപങ്ങളോടെയാണ് ഇയാൾ സിനിമയെ കുറിച്ചുള്ള കമന്റ് ആരംഭിക്കുന്നത്. സംവിധായകൻ അനുരാജ് മനോഹറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പരാമർശം.
എന്നാൽ തന്റെ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണ് ഈ തെറിവിളിയെന്നാണ് സംവിധായകന്റെ നിലപാട്. കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രം ഇഷ്ക് കൊള്ളേണ്ടിടത്ത് കൊണ്ടതിന്റെ ഉദാഹരണമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സിനിമയുടെ ആശയം സദാചാരക്കാർക്ക് കൊള്ളുന്നുണ്ടെന്നു അനുരാജ് വ്യക്തമാക്കുന്നു.
കേരളത്തിലായതിനാൽ സിനിമ സ്വീകരിക്കപ്പെടും. വേറെ വല്ല ഭാഷയുമായിരുന്നെങ്കിൽ ഒരു ദിവസം ഈ പടം ഓടില്ല, പാതി രാത്രി തെണ്ടിത്തിരിഞ്ഞ് നടക്കണ സകല അവളുമാരും എവിടെലും കഴിയിൽ ചെന്നു വീഴും. എന്നിട്ട് ഫെമിനിസം പറഞ്ഞ് ഇറങ്ങും. എന്നായിരുന്നു തെറിവിളിയോടെയുള്ള കമന്റിന്റെ ഉള്ളടക്കം.
This post was last modified on May 20, 2019 12:18 pm
Leave a Comment