X

‘ടീച്ചറേ, ധൈര്യമായിരിക്ക്, ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്: ആശ്വാസം പകരുന്ന പൊലീസിന്റെ വാക്കുകൾ പങ്കുവെച്ച് ജിഷട്ടീച്ചർ

ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ മോഷണം പോയ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ച ജിഷയ്ക്ക് ആശ്വാസം പകര്‍ന്ന് വൈകിയെത്തിയ ആ ഫോണ്‍കോള്‍.

ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ മോഷണം പോയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച ജിഷയ്ക്ക് ആശ്വാസം പകര്‍ന്ന് വൈകിയെത്തിയ ആ ഫോണ്‍കോള്‍. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഗവേഷണ രേഖകള്‍ അടങ്ങുന്ന തന്റെ ലാപ്പ്‌ടോപ്പ് മോഷണം പോയെന്ന് ഗവേഷണ വിദ്യാര്‍ത്ഥിയായ ജിഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. മോഷ്ടിച്ച വസ്തുക്കളൊന്നും വേണ്ട തന്റെ ലാപ്പ്‌ടോപ്പ് തിരിച്ചു തരണമെന്ന ജിഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധനേടിയിരുന്നു.

‘ടീച്ചറേ.. ധൈര്യമായിരിക്ക്, നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്, നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്.’ കൂത്ത് പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിന്നെത്തിയ ആ വിളി തനിക്ക് ആശ്വാസം പകര്‍ന്നുവെന്നും ലാപ്പ്‌ടോപ്പ് തിരിച്ചുകിട്ടാന്‍ സഹായിച്ച ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ജിഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ ടീച്ചറേ..ധൈര്യമായിരിക്ക്..!
നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്.
നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്…’
ഇന്നലെ രാത്രി വൈകി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനില്‍ നിന്ന് പ്രദീപന്‍ സാറിന്റെ വിളി..!

ഒപ്പം നിന്നവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി. പ്രത്യേകിച്ച് കേസന്വേഷണത്തില്‍ കൂത്തുപറമ്പ് പോലിസ് കാണിച്ച ജാഗ്രതക്ക്.. അങ്ങേയറ്റം വൈകാരികമായ അവസ്ഥയില്‍ എഴുതിയ പോസ്റ്റ് ഏറ്റെടുത്ത ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക്.
കാര്യത്തിന്റെ ഗൗരവം ഉള്‍കൊണ്ടു കൊണ്ട് വാര്‍ത്തനല്‍കിയ ദേശാഭിമാനി അടക്കം ഉള്ള പത്രമാധ്യമങള്‍ അതിന് മുന്‍കൈ എടുത്ത മാധ്യമ സുഹൃത്തുക്കള്‍.. ഓണ്‍ലൈന്‍ മാധ്യമങള്‍ സ്വകാര്യ ചാനലുകള്‍.. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല കോണില്‍ നിന്നും വന്ന അന്വേഷണങ്ങള്‍ക്ക്, എന്റെ സഹപ്രവര്‍ത്തകര്‍ക്ക്, സ്‌കൂളിലെ കുഞ്ഞുമക്കള്‍ക്ക് അവരുടെ അമ്മമാര്‍ക്ക് ചേര്‍ത്തു പിടിച്ച നല്ല വാക്കുകള്‍ക്ക്.

‘നമ്മള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ പോരാടണം’; നടി സൈറ വസീമിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്