X

‘ഒരു കടുവ ആക്രമിക്കാന്‍ വന്നാല്‍ കുന്തമുപയോഗിച്ച് എങ്ങനെ രക്ഷപ്പെടാം?’ ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ മോദി ബിയര്‍ ഗ്രില്‍സിനോട് പറഞ്ഞ മറുപടി ഇതാണ്

'പ്രകൃതി ഒരിക്കലും ശത്രുവല്ല, നമ്മള്‍ സ്‌നേഹിച്ചാല്‍ പ്രകൃതിയും തിരികെ സ്‌നേഹിക്കുമെന്നായിരുന്നു' നരേന്ദ്ര മോദി മറുപടി പറഞ്ഞത്.

കൊല്ലുന്നത് തങ്ങളുടെ സംസ്‌കാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി പങ്കാളിയായ പ്രോഗ്രാമിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രിവ്യൂ വീഡിയോ ഡിസ്‌കവറി ചാനല്‍ പുറത്ത് വിട്ടിരുന്നു. മാന്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് ആന്റ് പിഎം മോദി എന്നാണ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെയുള്ള ബിയര്‍ ഗ്രില്‍സും പിഎം നരേന്ദ്ര മോദിയും നടത്തിയ യാത്രയാണ് ഈ ഷോയിലുള്ളത്.

സമീപ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബിയര്‍ ഗ്രില്‍സ് പറഞ്ഞപ്പോള്‍ ‘പ്രകൃതി ഒരിക്കലും ശത്രുവല്ല, നമ്മള്‍ സ്‌നേഹിച്ചാല്‍ പ്രകൃതിയും തിരികെ സ്‌നേഹിക്കുമെന്നായിരുന്നു’ നരേന്ദ്ര മോദി മറുപടി പറഞ്ഞത്.

ഷോയ്ക്കിടയില്‍ ബിയര്‍ ഗ്രില്‍സ് കത്തിയും വടിയുമുപയോഗിച്ച് പുതിയ രീതിയിലുള്ളൊരു കുന്തമുണ്ടാക്കി നരേന്ദ്ര മോദിക്ക് സമ്മാനിക്കുകയുണ്ടായി. പെട്ടെന്ന് ഒരു കടുവ ആക്രമിക്കാന്‍ വന്നാല്‍ കുന്തമുപയോഗിച്ച് എങ്ങനെ രക്ഷപ്പെടണമെന്ന് ബിയര്‍ ഗ്രില്‍ നരേന്ദ്ര മോദിയെ വിവരിച്ച് കേള്‍പ്പിച്ചു. എന്നാല്‍ ഇതിന് മറുപടിയായി മോദി പറഞ്ഞത്’ കൊല്ലുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ല എന്നാണ്’.

ഇന്ത്യ വൃത്തിയായി സൂക്ഷിക്കുന്നതിനെ കുറിച്ച് ബിയര്‍ ഗ്രില്‍സ് സംസാരിച്ചപ്പോള്‍ വ്യക്തിപരമായ വൃത്തി ഇന്ത്യയുടെ സംസ്‌കാരമാണെന്നും. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന ശീലത്തിലേക്ക് ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മോദി മറുപടി പറഞ്ഞത്.

ഈ ഷോയുടെ ആദ്യ ഭാഗം മുന്‍പ് വന്നിരുന്നു. ഇന്ത്യയിലേക്ക് വന്നതിന് നന്ദി ബിയര്‍ ഗ്രില്‍സ്. ഇന്ത്യയുടെ പച്ചപ്പ് നിറഞ്ഞ വനങ്ങള്‍ ,വൈവിധ്യമാര്‍ന്ന വന്യജീവികള്‍, മനോഹരമായ പര്‍വ്വതങ്ങള്‍ ,ശക്തമായ നദികള്‍ എന്നിവ നിങ്ങള്‍ക്ക് കാണാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുളള പ്രഭാഷണങ്ങള്‍ നട്തതുവാനും ഈ എപ്പിസോഡ് കാണുന്നവരെ പ്രേരിപ്പിക്കുമെന്ന് ആദ്യത്തെ ഷോ സംപ്രേക്ഷണം ചെയ്ത സമയത്ത് മോദി ട്വീറ്റ് ചെയ്തിരുന്നു.

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; മറ്റെന്തിനേക്കാളും വിശ്വാസമുണ്ട് മലയാളിക്ക് ഈ വാക്കുകളില്‍