ചുംബിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികളായ സ്ത്രീ പങ്കാളികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ലണ്ടനിലെ വെസ്റ്റ് ഹാംപ് സ്റ്റഡില്‍ലാണ് സംഭവം നടന്നത്. രാത്രി ബസ് യാത്രക്കിടെ ഒരു സംഘം ആളുകള്‍ ഇവരോട് ഉമ്മവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ആക്രമം നേരിട്ടതിനുശേഷമുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഇത്തരം ആളുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
സ്ത്രീകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണും ബാഗും മറ്റും ആക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വവര്‍ഗ പങ്കാളികളാണെന്ന് മനസ്സിലായതോടെ സംഘം ഇവരെ ശല്യം ചെയ്യുകയായിരുന്നുവെന്ന് സ്തീകളിലൊരാളായ മെലാനിയ ഗെയ്മോനറ്റ് പറയുന്നു. ഇരുവരും ബസിന്റെ മുന്‍ നിരയില്‍ ഇരിക്കുകയായിരുന്നുവെന്നും പുരുഷന്മാരുടെ സംഘം ഇവരെ ഉപദ്രവിക്കുകയാണുണ്ടായതെന്നും പൊലീസ് സ്ഥിരീകരിച്ചു.
This post was last modified on June 9, 2019 11:54 am
Leave a Comment