X

യോഗ ക്ലാസില്‍ താമസിച്ചു വന്നു, ആദ്യത്തെ പോസിലേക്ക് എടുത്ത് ചാടി കുട്ടി/ വീഡിയോ

നിരവധിപേരാണ് കുട്ടിയുടെ രസകരമായ ശ്രമത്തെ അഭിനന്ദിച്ചത്. വൈകിയെത്തിയതിനെ കുട്ടി കൈകാര്യം ചെയ്യുന്നത് പ്രചോദനമായി കണ്ടവരുമുണ്ട്.

യോഗ ക്ലാസില്‍ താമസിച്ചെത്തിയ ഈ മിടുക്കന്‍ തിടുക്കത്തില്‍ ഓടിയെത്തി തറയിലേക്ക് ചാടി ഇരുന്ന് യോഗാസനത്തിലേക്ക് കടക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓമനത്തത്തോടുള്ള ആണ്‍കുട്ടിയുടെ ആംഗ്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം.

മറ്റ് കുട്ടികള്‍ കാലു നീട്ടി നിലത്തിരുന്നു യോഗ അഭ്യസിക്കുമ്പോള്‍ , മറ്റൊന്നും ചിന്തിക്കാതെ ഓടി വന്ന് അവര്‍ക്കൊപ്പം യോഗ ചെയ്യുന്ന കുട്ടിയെ വീഡിയോയില്‍ കാണാം.

നിരവധിപേരാണ് കുട്ടിയുടെ രസകരമായ ശ്രമത്തെ അഭിനന്ദിച്ചത്. വൈകിയെത്തിയതിനെ കുട്ടി കൈകാര്യം ചെയ്യുന്നത് പ്രചോദനമായി കണ്ടവരുമുണ്ട്. കുട്ടി കൃത്യമായി ട്രാന്‍സ്‌ഫോമേഴ്‌സ് കാണാറുണ്ടെന്നു തുടങ്ങി കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്.