X

തടവുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു, പാമ്പാട്ടികളുടെ സഹായംതേടി അധികൃതര്‍

ജയിലിനു ചുറ്റും വെള്ളം കയറുന്നതിനാലാണ് പാമ്പുകള്‍ ജയിലിലേക്കെത്തുന്നത്.

ലാക്‌നൗ ജയിലില്‍ മൂന്ന് തടവുകാര്‍ക്ക് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് അധികൃതര്‍ വിളിച്ചുവരുത്തിയത് 12 പാമ്പാട്ടികളെ. തടവുകാരില്‍ ഒരാള്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ജയിലില്‍ കടന്നുകൂടിയ പാമ്പിനെ പിടിക്കാന്‍ അധികൃതര്‍ 12 പാമ്പാട്ടികളെ വിളിച്ചു വരുത്തുകയായിരുന്നു.

ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ബബ്ബു എന്നയാളാണ് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയിലിനു ചുറ്റും വെള്ളം കയറുന്നതിനാലാണ് പാമ്പുകള്‍ ജയിലിലേക്കെത്തുന്നത്. രണ്ട് ദിവസമായി ലക്‌നൗവില്‍ കനത്ത മഴയായിരുന്നു. ദിലീപ് ,രാജ് കുമാര്‍ എന്നീ ആളുകളെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരനില തരണം ചെയ്തു.

ജയിലര്‍ സതീഷ് ചന്ദ്ര പറയുന്നത് 12 പാമ്പാട്ടികളെ വിളിച്ചു വരുത്തിയെന്നും. അവര്‍ ജയിലില്‍നിന്ന് നാല് പാമ്പുകളെ പിടികൂടിയെന്നുമാണ്. നഗരത്തില്‍നിന്ന് മാറിയാണ് ലാക്‌നൗവിലെ പുതിയ ജയില്‍ സ്ഥിതി ചെയ്യുന്നത്.

‘ഒരു രാജ്യം, ഒരു ഭരണഘടന’; ജമ്മു- കാശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം