ക്ലാസ് റൂമില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടയില്‍ അദ്ധ്യാപകന്‍ കിടന്നുറങ്ങി. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്വതന്ത്ര വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി അദ്ധ്യാപകനെ താല്‍ക്കാലികമായി പുറത്താക്കി.
വാട്‌സ്ആപ്പിലൂടെ ഫോട്ടോകള്‍ മന്ത്രിക്ക് ലഭിച്ചതിനാലാണ് അദ്ധ്യാപകനെ താല്‍ക്കാലികമായി പുറത്താക്കിയത്. ഉത്തര്‍പ്രദേശിലെ സിതപ്പൂര്‍ ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്. പ്രൈമറി അദ്ധ്യാപകനായ അതുല്‍ കുമാര്‍ മിശ്ര തറയില്‍ കുട്ടികളുടെ നടുവില്‍ തലയില്‍ തുണിമൂടി കിടന്നുറങ്ങുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇത് മന്ത്രിയുടെ ഫോണില്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകനേതാണെന്നും സ്‌കൂള്‍ ഏതാണെന്നും കണ്ടെത്താന്‍ കഴിഞ്ഞത്.
ക്ലാസ് റൂമുകളില്‍ കുട്ടികള്‍ക്ക് ഡെസ്‌ക്കും ബെഞ്ചും ഇല്ലെന്നുള്ളതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ കാര്‍പ്പറ്റിന്റെ പുറത്ത് നിലത്തിരുന്നാണ് പഠിക്കുന്നതെന്നും ഫോട്ടോകളില്‍ കാണാന്‍ കഴിയും.
മറ്റൊരാള്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി അനുപമ ജെയ്‌സ്വാല്‍ ഫോട്ടോകള്‍ അധികൃതര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് അദ്ധ്യാപകനെ പിരിച്ച് വിട്ടത്.
ഫേസ്ആപ്പ് ഉപയോഗിക്കുന്നവരേ ഒരു നിമിഷം നിൽക്കൂ, സുരക്ഷാ വിദഗ്ധർ പറയുന്നത് കേൾക്കൂ
Leave a Comment