X

സീന്‍ ഹോട്ടാക്കുന്നതിനായി വയറില്‍ മുട്ട പൊരിക്കുന്ന രംഗം വേണമെന്ന് നിര്‍മ്മാതാവ്; വെളിപ്പെടുത്തലുമായി മല്ലിക ഷെരാവത്ത്

പല നടന്‍മാരും തന്നെ അവരുടെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു.

നിലപാടുകള്‍ കൃത്യമായി പറയുന്നതുകൊണ്ട് തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ബോളിവുഡിലെ ഗ്ലാമര്‍ നായികമാരില്‍ ഒരാളായ മല്ലിക ഷെരാവത്ത്. കരിയറിന്റെ തുടക്കത്തില്‍ ചില നിര്‍മ്മാതാക്കളുടെ ചില വിചിത്രമായ ആവശ്യങ്ങള്‍ കൂടി വെളിപ്പെടുത്തുകയാണ് നടി. ഹിന്ദിയിലെ പ്രമുഖ പരിപാടിയായ ‘കപില്‍ ഷര്‍മ്മ ഷോ’യിലാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്.

ഒരു ഗാനരംഗം ചിത്രീകരിക്കുന്ന സമയത്തായിരുന്നു സംഭവം. ‘മല്ലിക വളരെ ഹോട്ട് ആണ്’ എന്ന് കാണിക്കാന്‍ കൊറിയോഗ്രാഫറോട് നിര്‍മാതാവ് ഒരു ഐഡിയ പറഞ്ഞു. എന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിച്ചാലോ എന്ന്. എന്നാല്‍ താനതിന് സമ്മതിച്ചില്ലെന്ന് നടി പറയുന്നു.

പല നടന്‍മാരും തന്നെ അവരുടെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കുകയും ചെയ്തു. ഇത്തരത്തില്‍ 20-30 ഓളം ചിത്രങ്ങളാണ് തനിക്കു നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും തിരിഞ്ഞുനോക്കുമ്പോള്‍ അവരെ വിഡ്ഢികളായാണ് തോന്നുന്നതെന്നും മല്ലിക പറഞ്ഞു.

താന്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന കൂട്ടത്തിലാണെന്നും, അതുകൊണ്ടു തന്നെ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകാറുണ്ടെന്നും നടി പറയുന്നു.

Read More : നിരനിരയായെത്തി കാണാതാകുന്ന വാഹനങ്ങള്‍; ദുരൂഹതയ്ക്ക് പിന്നിലെ കഥ തേടി സോഷ്യല്‍ മീഡിയ / വീഡിയോ

This post was last modified on July 2, 2019 7:55 pm