X

റോഡിലെ മാലിന്യം നീക്കും, വീട്ടിലെത്തി തേങ്ങ അരച്ചുകൊടുക്കാനും തയ്യാര്‍; തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മൻസൂർ‌ അലിഖാൻ സ്‌റ്റൈല്‍

വോട്ടിനായി റോഡിലെ മാലിന്യം നീക്കാനും , വീട്ടില്‍ കയറി തേങ്ങ അരച്ചുകൊടുക്കാനും ഒന്നു തന്നെ താരത്തിന് ഒരു മടിയുമില്ല

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്. വോട്ടു ചോദിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടുള്ള ദിണ്ടിഗല്‍ സ്ഥാനാര്‍ത്ഥിയും, നാം തമിഴ് കക്ഷി നേതാവും നടനുമായ മന്‍സൂര്‍ അലിഖാന്റെ വോട്ട് ചോദിച്ചു കൊണ്ടുള്ള പ്രകടനങ്ങൾ പക്ഷേ വ്യത്യസ്തമാണ്.

ഉള്ളി വിറ്റും കരിക്ക് വെട്ടിയും വഴിയോര കച്ചവടക്കാരെ സഹായിച്ചാണ് മന്‍സൂര്‍ വോട്ട് നേടാന്‍ ഇറങ്ങിയിരിക്കുന്നത്. പഴകിയ വസ്ത്രധാരണവുമായാണ് താരം വോട്ട് ചോദിക്കാന്‍ എത്തുന്നത്. വോട്ടിനായി റോഡിലെ മാലിന്യം നീക്കാനും , വീട്ടില്‍ കയറി തേങ്ങ അരച്ചുകൊടുക്കാനും ഒന്നു തന്നെ താരത്തിന് ഒരു മടിയുമില്ല.

മന്‍സൂര്‍ ഇത്തരത്തില്‍ വോട്ട് ചോദിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ എങ്ങും നിറഞ്ഞു നില്‍ക്കുകയാണ്. വോട്ടിനായി ഇത്തരം അഭിനയം കാഴ്ച്ച വെക്കുന്ന നടനെ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

 

Read More : വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർത്ഥി; മൽസരം രാഹുൽ ഗാന്ധിയുമായെന്ന് തുഷാർ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on April 1, 2019 5:55 pm