X

പെൺകുട്ടികളെ പ്രണയ ഫോർമുല പഠിപ്പിച്ച കണക്ക് പ്രൊഫസറിന് എട്ടിന്റെ പണി

ഭാര്യയും ഭർത്താവും തമ്മിലുള്ള ആകർഷണം വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഒടുവിൽ അത് വെറും സൗഹൃദം മാത്രമായി മാറുന്നു.

ഗണിത സമവാക്യങ്ങൾ പഠിപ്പിക്കേണ്ടുന്ന ഒരു ക്ലാസ്സിൽ ഹരിയാനയിലെ ഒരു പ്രഫസർ പഠിപ്പിച്ചത് പ്രണയത്തിന്റെ ഫോർമുലകളാണ്. വനിതാ കോളേജിലെ ഗണിതശാസ്ത്ര ക്ലാസ് മുറിയിൽ ചരൺ സിംഗ് എന്ന അദ്ധ്യാപകൻ പ്രണയമെന്തെന്നും  ‘ക്രഷ്’ എന്തെന്നും ആകർഷണം എന്തെന്നും താൻ സ്വന്തമായി കണ്ടെത്തിയ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചപ്പോൾ ക്ലാസ്സിലാകെ ചിരിപൊട്ടി. പെൺകുട്ടികളിലൊരാൾ രഹസ്യമായി അത് വീഡിയോയായി റെക്കോർഡ് ചെയ്ത് പുത്തൻ പ്രണയ ഫോർമുല കോളേജ് പ്രിൻസിപ്പലിനെ കാണിച്ചുകൊടുത്തതോടെ അധ്യാപകന് എട്ടിന്റെ പണി കിട്ടി. സസ്പെൻഷനോടൊപ്പം വിദ്യാർത്ഥികളോട് പരസ്യമായി മാപ്പ് പറയേണ്ടിയും വന്നു ഈ കണക്കധ്യാപകന്. എന്തായാലും അധ്യാപകന്റെ ഈ പ്രണയ ഫോർമുല സൈബർ ഇടങ്ങളിൽ വൻ വൈറലായി.

‘ക്ലോസ്നെസ്സി’ൽ നിന്നും ആകർഷണം കുറച്ചാൽ കിട്ടുന്നതാണ് സൗഹൃദം. ഇനി ‘ക്ലോസ്‌നെസ്സും’ ആകർഷണവും തമ്മിൽ കൂട്ടിയാലോ, അത് പ്രണയമായി മാറുകയും ചെയ്യും. ആകർഷണത്തിൽ നിന്നും ‘ക്ലോസ്‌നെസ്സ്’ കുറച്ചാൽ അതിനെ ‘ക്രഷ്’ എന്ന് വിളിക്കാം. ഭാര്യയും ഭർത്താവും തമ്മിലുള്ള ആകർഷണം വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഒടുവിൽ അത് വെറും സൗഹൃദം മാത്രമായി മാറുന്നു. ഗണിതശാസ്ത്ര പ്രഫസർ തന്റെ വിദ്യാർത്ഥികൾക്കുമുന്പിൽ അവതരിപ്പിക്കുന്ന പ്രണയ സമവാക്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ഹിന്ദിയിലാണ് ഇയാൾ ഫോർമുല പറഞ്ഞ് പഠിപ്പിക്കുന്നത്.

This post was last modified on March 20, 2019 2:07 pm