X

‘ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല’, മിസ് യു വാപ്പാ’; സത്താറിന്റെ ഓർമ്മകളുമായി മകൻ കൃഷ്

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സിനിമാ താരം സത്താറിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി മകനും നടനുമായ കൃഷ് ജെ. സത്താര്‍. തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയും പഴയ ഫോട്ടോകൾക്കും ഒപ്പമാണ് കൃഷ് പിതാവിനെ അനുസ്മരിക്കുന്നത്. സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്.

‘ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.’ “ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു… മിസ് യൂ വാപ്പ’ എന്ന കുറിപ്പും കൃഷ് ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയെ 1979-ല്‍ ആണ് സത്താര്‍ വിവാഹം ചെയ്യുന്നത്. 1984 സെപ്റ്റംബര്‍ 14ന് ആണ് കൃഷ് ജനിക്കുന്നത്. മുന്ന് വർഷങ്ങൾക്ക് ശേഷം 1987-ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് അമ്മയ്‌ക്കൊപ്പമായിരുന്നു കൃഷിന്റെ താമസം.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താര്‍ (67)ന്റെ മരണം അന്തരിച്ചു. അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.