മലയാളികളുടെ താരരാജവിന്റെ ദാമ്പത്യ ജീവിതത്തിന് ഇന്നു 31 വയസ്സ്. മോഹലാലിന്റെയും ഭാര്യ സുചിത്രയുടെയും 31-ാം വിവാഹ വാര്‍ഷികമാണിന്ന്. 1988 ഏപ്രില്‍ 28-ന് തിരുവന്തപുരത്തെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ഇരുവരുടെയും വിവാഹത്തിന്റെ പഴയ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ആരാധകരില്‍ പലരും താരവിസ്മയത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കുന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം.
നടന്മാരായ പ്രേം നസീര്‍, കെ.പി ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയ നേതാക്കളായ ഉമ്മന്‍ചാണ്ടി, ടി.കെ രാമകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രമുഖരെ വീഡിയോയില്‍ കാണാം.
Read More : ഫെമിനിച്ചി എന്ന് എംബ്രോയിഡറി ചെയ്‌തൊരു ബാഗ് എനിക്കുണ്ട്, അതിലൊരു ഒബ്‌സര്‍വേഷന്‍ ബുക്കും; പാര്‍വതി
Leave a Comment