ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചലചിത്ര താരങ്ങളോടും വോട്ട് പ്രചരണം നടത്തെണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന ആവശ്യവുമായി മോദി മോഹന്‍ ലാലിനും നാഗാര്‍ജുനക്കും ട്വീറ്റ് ചെയ്തിരുന്നു.
‘ ലക്ഷക്കണക്കിന് ആളുകളെ ആണ് താങ്കളുടെ അഭിനയം വര്‍ഷങ്ങളായി രസിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും നേടി. വോട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യം താങ്കള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും അതിനായി അവരെ പ്രേരിപ്പിക്കണമെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.’
ഇപ്പോള്‍ മോദിയുടെ ട്വീറ്റിനു മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ‘ തീര്‍ച്ചയായും സാര്‍, ഊര്‍ജസ്വലമായ ജനാധിപത്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്യേണ്ട ആവശ്യം അവരെ പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഉത്തരവാദിത്വമാണ് ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Leave a Comment