X

വെള്ളം കുടിച്ച ശേഷം ഈ കുരങ്ങന്‍ എന്താണ് ചെയ്തതെന്ന് കാണൂ; നമുക്ക് മാതൃകയാക്കാമെന്ന് സോഷ്യല്‍ മീഡിയ-വീഡിയോ

മനുഷ്യര്‍ക്ക് നല്‍കാനുള്ള സന്ദേശമാണിതെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘നിങ്ങള്‍ മനുഷ്യരാണ് വെള്ളം പാഴാക്കുന്നത് ഞങ്ങള്‍ അങ്ങനെയൊന്നുമല്ല.’ അല്‍പ്പംപോലും ജലം പാഴാക്കാതെ മാതൃകയായി ഒരു കുരങ്ങന്‍.

വെള്ളം കുടിച്ചശേഷം ടാപ്പ് പൂട്ടി പോവുന്ന കുരങ്ങനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ഡോ. ക്വുറോഷി എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മനുഷ്യര്‍ക്ക് നല്‍കാനുള്ള സന്ദേശമാണിതെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മനുഷ്യരോളം പോന്ന കുരങ്ങന്‍മാരുടെ ബുദ്ധിശക്തിയെയാണ് ഈ വീഡിയോ കാട്ടിത്തരുന്നത്. മനുഷ്യര്‍പോലും ചിലപ്പോള്‍ ഇത്തരത്തിലുള്ള ശ്രദ്ധ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. മൃഗങ്ങള്‍ മനുഷ്യരെക്കാള്‍ ഉത്തരവാദിത്തമുള്ളവരാണ് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍