അതിര്‍ത്തിയില്‍ സൈന്യത്തിനൊപ്പം ലഫ്നന്റ് കേണല്‍ എംഎസ് ധോണി പരിശീലനം ആരംഭിച്ചു. രണ്ടാഴ്ചത്തെ സൈനിക സേവനത്തിനായി ബുധനാഴ്ചയാണ് ധോണി കശ്മീരിലെത്തിയത്. വിക്ടര്‍ ഫോഴ്സിന്റെ ഭാഗമായാണ് ധോണി താഴ്‌വരയിലെത്തിയിട്ടുള്ളത്. മറ്റ് സൈനികര്‍ക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ നവ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സൈനിക ബാരക്കിൽ വച്ച് ഒരു ക്രിക്കറ്റ് ബാറ്റിൽ ഒപ്പുവയ്ക്കുന്ന ചിത്രമാണിത്.
ജൂലായ് അവസാന വാരത്തോടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ സൈന്യത്തോടൊപ്പം പരിശീലനം ആരംഭിച്ചത്. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയണിന്റെ പാരച്യൂട്ട് റെജിമെന്റിനൊപ്പമുള്ള ധോണി ആര്‍മിയുടെ കശ്മീര്‍ യൂണിറ്റില്‍ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകളാണ് ധോണി നിര്‍വഹിക്കുന്നത്. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. സൈന്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂറില്‍ നിന്നും ധോണി ഒഴിവായിരുന്നു.
This post was last modified on August 1, 2019 9:48 pm
Leave a Comment