ഡല്‍ഹി ക്യാപ്റ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഐ പി എല്‍ മത്സരത്തില്‍ കാണികളുടെ ശ്രദ്ധ നേടിയത് വിജയം കൈവരിച്ച ചാമ്പ്യന്‍സ്മാരായ ചെന്നെ കിങ്സിലെ താരങ്ങളല്ല. മറിച്ച് ഗ്യാലറിയില്‍ നിന്നും ആവേശം പകരുന്ന കമന്ട്രിയുമായെത്തിയ ധോണിയുടെ മകള്‍ സിവയിലേക്ക് ആയിരുന്നു ഏവരുടെയും ശ്രദ്ധ.
ഗ്യാലറിയില്‍ അമ്മ സാക്ഷിക്കൊപ്പമിരുന്ന് മത്സരക്കളി കാണുകയായിരുന്ന സിവ, സാക്ഷിയുടെ മടിയില്‍ നിന്നും എഴുന്നേറ്റ് ‘കമോണ്‍ പപ്പാ.. ഗോ പപ്പാ..’ എന്ന് ആര്‍ത്തു വിലിച്ചു കൊണ്ടിരിക്കുകയാണ്. കാണികളിലും സിവയുടെ ആവേശം കൗതുകമുണര്‍ത്തി.
.
സിവയുടെ ദൃശ്യങ്ങള്‍ ക്യാമറമാന് പകര്‍ത്തിയതോടെ സൂപ്പര്‍ കിങ്സിന്റെയും ഐ.പി.എല്ലിന്റെ ഔദ്യോഗിക പേജുകളില്‍ വീഡിയോ എത്തി. തുടര്‍ന്ന കുഞ്ഞു സിവയുടെ ആവേശം ആരാധകരും ഏറ്റെടുത്തു.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
This post was last modified on March 28, 2019 7:20 am