X

യങ്സി നദിയിൽ കണ്ടെത്തിയ 65 അടി നീളമുള്ള ഭീകരജീവി ജലപ്പാമ്പല്ല; പിന്നെ എന്താണ്? (വീഡിയോ)

ഈ ജീവിയെകണ്ടതിനു ശേഷം നിരവധി പുതിയ സിദ്ധാന്തങ്ങളാണ് ചൈനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ യങ്സി നദിയിൽ നിന്നും കണ്ടെത്തിയ ഒരു ‘കറുത്ത ഭീകര ജീവിയെ’ ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിൽ കറുത്ത നീളത്തിലുള്ള ഒരു ജീവി നദിയിലൂടെ ഒഴുകുന്നത് കാണാം. അറുപതിനായിരത്തോളം പേരാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ കണ്ടത്.

ഈ ജീവിയെ കണ്ടെത്തിയതിന് ശേഷം നിരവധി പുതിയ കഥകളാണ് പ്രചരിക്കുന്നത്. ഈ ജീവിയുടെ പെട്ടെന്നുള്ള ഉത്ഭവത്തെക്കുറിച്ചാണ് സിദ്ധാന്തങ്ങൾ മുഴുവൻ. അമിതമായ മലിനീകരണം കൊണ്ടാണ് ഈ ജീവി ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് പലരും പറഞ്ഞത്. എന്നാൽ ശാസ്ത്രജ്ഞർ ഇത്തരം തിയറികളെ തള്ളിക്കളഞ്ഞു. ഭീമാകാരമായ ഒരു ജല പാമ്പായിരിക്കാം ഇതെന്നാണ് ശാസ്ത്രലോകം അനുമാനിച്ചത്.

എന്നാല്‍ അത് പാമ്പോ, മറ്റ ജീവിയൊ ഒന്നും തന്നെയായിരുന്നില്ലെന്നും, അത് 65 അടി നീളമുള്ള ഒരു എയര്‍ ബാഗ് ആയിരുന്നെന്നും പിന്നീട് വ്യക്തമായി. അത് കപ്പലിൽ നിന്നോ മറ്റോ വെള്ളത്തിലേക്ക് വീണതായിരിക്കാം എന്നാണ് കരുതുന്നത്. തുടർന്ന് ഷാങിസ്റ്റ് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ജനങ്ങൾ ഭീകരജീവി എന്നു കരുതിയ എയർബാഗ് ചില തൊഴിലാളികൾ ചേർന്ന് കരയിലേക്ക് വലിച്ചിടുന്നത് കാണാം.

Read More : ആരാണ് ഒറിജിനൽ, സോഷ്യൽ മീഡിയയെ കുഴക്കി ‘കത്രീന കൈഫ്’

This post was last modified on September 20, 2019 12:22 pm