X

തൊട്ടിലിന്റെ മുകളിലേക്ക് സീലിങ് തകര്‍ന്നു വീണു; കൈക്കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് /വീഡിയോ

ആയ കൃത്യ സമയത്ത് കുഞ്ഞിനെ തൊട്ടിലില്‍ നിന്നും എടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായേനെ.

തൊട്ടിലില്‍ കിടന്ന കുഞ്ഞു തലനാഴിയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ അതിശയിപ്പിച്ചിരിക്കുന്നത്. വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തു വന്നത്. വീഡിയോയില്‍ കാണുന്നത്, തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞും റൂമില്‍ നിറഞ്ഞു കിടക്കുന്ന കളിപ്പാട്ടങ്ങള്‍ എടുത്തുവയ്ക്കുന്നത ആയ-യുമാണ്.

എന്നാല്‍ ഇടയ്ക്ക് ആയ മുകളിലേക്ക് നോക്കുന്നതും കാണാം. മുറിയില്‍ നിന്ന് മാറിയ ഇവര്‍ ഓടി വന്നു തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ എടുത്തു കൊണ്ടു മുറിക്ക് വെളിയിലേക്ക് പോകുന്നു. തൊട്ടു പിന്നാലെയാണ് വീടിന്റെ സീലിങ് അടര്‍ന്നു വീഴുന്നതും കാണാം.

ആയ കൃത്യ സമയത്ത് കുഞ്ഞിനെ തൊട്ടിലില്‍ നിന്നും എടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായേനെ. എന്നാല്‍ ദൃശ്യങ്ങള്‍ എവിടെ നിന്നാണെന്നുള്ളത് വ്യക്തമല്ല.

 

Read More : ഭാര്യയെ വിവാഹം കഴിക്കാന്‍ ജീവനക്കാരനെ കൊന്ന കേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമയ്ക്ക് ജീവപര്യന്തം, സുപ്രീം കോടതി ശരിവച്ചു

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”