ഹിമാലയത്തിൽ ഗുഹയ്ക്കു പുറത്ത് തപസ്സനുഷ്ഠിക്കുന്ന ചിത്രം പുറത്തു വിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഈ ചിത്രം പുറത്തു വിട്ടത്. ഹിമാലയസാനുക്കളുടെ പശ്ചാത്തലത്തിൽ അഗാധമായ ധ്യാനത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് ചിത്രത്തിൽ കാണുക.
ഇക്കഴിഞ്ഞ ദിവസം മുതൽ ഒരു ഗുഹയ്ക്കുള്ളിൽ മോദി തപസ്സിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ഇന്ന് രാവിലെ വരെയായിരുന്നു ധ്യാനം. എന്നാൽ, എപ്പോഴാണ് ഇദ്ദേഹം പ്രസ്തുത ധ്യാനത്തിൽ നിന്നുമുണർന്ന് പുറത്തു വന്നിരുന്നതെന്ന് വ്യക്തമല്ല. “പ്രൗഢം, ഇജ്ജ്വലം, പ്രശാന്തം ആത്മീയം. ഹിമാലയം എപ്പോഴും ചില പ്രത്യേകതകളൊളിപ്പിക്കുന്നു. ഈ മലകളിലേക്ക് നീങ്ങുന്നത് ഗർവ്വം ഇല്ലാതാക്കുന്ന അനുഭവമാണ് എനിക്കെന്നും,” മോദിയുടെ ട്വീറ്റ് പറഞ്ഞു.
This post was last modified on May 19, 2019 4:15 pm
Leave a Comment