വനിതാ 2019 അവാര്‍ഡ്‌സില്‍ പുതുമുഖ നടിക്കുള്ള അവാര്‍ഡ് കിട്ടിയ സന്തോഷത്തിലാണ് സാനിയ അയ്യപ്പന്‍. സാനിയയുടെ വാക്കുകള്‍ വീണ്ടും ട്രോള്‍ ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍.
അവാര്‍ഡ് ലഭിച്ചതിന്റെ വിശേഷങ്ങള്‍ അവതാരകയുമായി പങ്കു വെയ്ക്കുകയായിരുന്നു സാനിയ. ‘എനിക്ക് മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് നേടി തന്നത് ട്രോളന്മാരാണ്. ഇനിയും ട്രോളണം. ഞാന്‍ സന്തോഷത്തോടെ ഏറ്റെടുക്കു’മെന്ന സാനിയയുടെ വാക്കുകള്‍ വീണ്ടും ട്രോളാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്‍. അതുല്‍ സജീവ് ചെയ്ത സാനിയയുടെ പുതിയ ട്രോളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘അടുത്ത വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ചിന്നുവിന് തന്നെ നല്‍കണമെന്നാണ് എന്റെ ഒരു ഇത്’ എന്ന അടിക്കുറുപ്പോടെ സാനിയ അഭിനയിച്ച ചിത്രമായ ക്വീനിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് അതുല്‍ സജീവ് കഴിഞ്ഞ വര്‍ഷം ചെയ്ത ട്രോള്‍ വീഡിയോ വൈറലായിരുന്നു. അതിനെക്കുറിച്ചാണ് സാനിയ പരാമര്‍ശിച്ചത്.
This post was last modified on March 11, 2019 4:55 pm
Leave a Comment