X

എന്നാലും ഇങ്ങനെ കളി പറഞ്ഞു കൊടുക്കണ്ടായിരുന്നു

തന്റെ കുട്ടികള്‍ വേദിയില്‍ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ച ടീച്ചര്‍ക്ക് ആശംസകള്‍

കുട്ടികള്‍ നൃത്തം ചെയ്യുമ്പോല്‍ തെറ്റി പോകാതിരിക്കാന്‍ അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നത് പതിവാണ്. എന്നാല്‍ കുട്ടികള്‍ സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നത് തെറ്റി പോകാതിരിക്കാന്‍ സദസ്സില്‍ നിന്നും അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അധ്യാപകര്‍ ചുരുക്കമാണ്. കുട്ടികളുടെ നൃത്തത്തിനേക്കാള്‍ ഉപരി അവരുടെ നൃത്ത ചുവടുകള്‍ തെറ്റാതിരിക്കാന്‍ ഒരു മടിയും കൂടാതെ സ്‌റ്റേജിനു മുന്നില്‍ നിന്നു നൃത്തെ ചെയ്ത് കാട്ടുന്ന അധ്യാപകയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

സ്റ്റേജിന്റെ മുന്നില്‍ നിന്നു കുട്ടികളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലയായി എല്ലാം മറന്നു നൃത്തം ചെയ്യുകയാണ് ഈ അധ്യാപക. പതിനഞ്ചിലധികം കുട്ടികള്‍ സ്റ്റേജില്‍ നിന്നു നൃത്തം ചെയ്യുന്നുണ്ട്. ടപ്പ് ടപ്പ് മിഠായി എന്ന ഗാനത്തിനാണ് കുട്ടികളുടെയും അധ്യാപകയുടെയും നൃത്തം.

‘ഇതിനേക്കാള്‍ നല്ലത് ടീച്ചര്‍ സ്റ്റേജില്‍ കയറുന്നതായിരുന്നു. തന്റെ കുട്ടികള്‍ വേദിയില്‍ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ച ടീച്ചര്‍ക്ക് ആശംസകള്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. അധ്യാപകയുടെ നൃത്തത്തിന് ഇപ്പോള്‍ ആരാധകരേറയാണ് സമൂഹമാധ്യമങ്ങളില്‍.

 

Read More :ശാരീരികാവശതകളുള്ള തെച്ചിക്കോട്ട് രാമചന്ദ്രന് വിശ്രമം അനുവദിക്കണം, എഴുന്നള്ളിക്കരുതെന്ന് ഉത്തരവ്; പ്രതിഷേധിച്ച് ആനപ്രേമികള്‍