X

“ഏഷ്യാനെറ്റിന്റെ ചില വാര്‍ത്ത കാമ്പയ്‌നുകള്‍ അത് മറ്റൊരു വിധമായിരുന്നെങ്കില്‍ പലരും ചിന്തിച്ച് പോയിട്ടുണ്ട്”: സ്ത്രീശക്തി പുരസ്‌കാര വേദിയില്‍ പിണറായി / വീഡിയോ

സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്ന ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റിന്റെ ചില വാര്‍ത്ത കാമ്പയ്‌നുകളെങ്കിലും കാണുന്ന സമയം അത് മറ്റൊരു വിധമായിരുന്നെങ്കില്‍ പലരും ചിന്തിച്ച് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരവേദിയില്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്ന ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും രാഷ്ട്രീയ അപഗ്രഥനങ്ങളുടെയും മേഖലകളില്‍ ഏഷ്യാനെറ്റ് ചെയ്യുന്ന കാര്യങ്ങളോട് വിമര്‍ശനമുള്ളവര്‍ പോലും ഏഷ്യാനെറ്റിന്റെ സാമൂഹികരംഗത്തെ പലപ്പോഴായുള്ള ഇടപെടലുകളെ സ്വാഗതം ചെയ്യും. എന്നാല്‍, സാമൂഹികരംഗത്തെ ഇടപെടലുകളില്‍ കാണുന്ന നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി ഉണ്ടാവണം എന്ന് അവര്‍ ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. കേരളത്തിന്റെയും കേരളീയരുടെയും പൊതുവായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളുണ്ടാകുമ്പോള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങളില്‍ നിന്ന് അതിന് എല്ലാ വിധത്തിലുമുള്ള പിന്തുണയുണ്ടാകണമെന്ന് ആഗ്രഹിച്ചുപോകുന്നത് തെറ്റല്ലല്ലോ.’ എന്നാണ് പിണറായി പ്രസംഗത്തില്‍ പറഞ്ഞത്. വീഡിയോ കാണാം..

Read: “കാശ്മീര്‍ നടപടി ചരിത്രപരമായ മണ്ടത്തരം”; നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്ന് മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി

This post was last modified on August 26, 2019 7:35 pm