X

വിവാഹ വാര്‍ഷിക ദിനത്തില്‍ അപൂർവ ഫോട്ടോകള്‍ പങ്കുവെച്ച് ഹാരിയും മേഗന്‍ മാര്‍ക്കലും

വിവാഹ വാര്‍ഷിക ദിവസം തങ്ങളുടെ പ്രണയം അടയാളപ്പെടുത്തുന്ന വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും ഭാര്യ മിഖാനും.

വിവാഹ വാര്‍ഷിക ദിവസം തങ്ങളുടെ പ്രണയം അടയാളപ്പെടുത്തുന്ന വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലും . 14 വിവാഹ ചിത്രങ്ങളാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ മാസം ഇവരുടെ മകള്‍ ആര്‍ച്ചി ജനിച്ചിരുന്നു. 12 മാസം മുന്‍പ് വിന്‍ഡസോര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തില്‍ രാജകുടുംബത്തില്‍പെട്ട ആളുകളും, പ്രസിദ്ധരുംമറ്റും പങ്കെടുത്തിരുന്നു.

നിങ്ങള്‍ ഞങ്ങള്‍ക്കുതന്ന സ്‌നേഹത്തിനും, പിന്തുണക്കും നന്ദി പറയുന്നു എന്ന് ഫോട്ടോക്കൊപ്പം കുറിച്ചിരുന്നു. പങ്കുവെച്ചതില്‍ കൂടുതല്‍ ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ്. പ്രസ് അസോസിയേഷന്‍ ഫോട്ടോഗ്രാഫര്‍ ഡന്നി ലോസണിന്റെ നിര്‍ദേശപ്രകാരമെടുത്ത ചുംബന ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

This post was last modified on May 20, 2019 11:15 am