ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണ തിരക്കിലാണ് രാഷ്ട്രീയ നേതാക്കള്‍. വസ്ത്രങ്ങളില്‍ പോലും തിരഞ്ഞെടുപ്പ് ചൂടു എത്തിയിരിക്കുകയാണ്. മോദി ജാക്കറ്റ് വിപണികളില്‍ ശ്രദ്ധേയമായതിനു പിന്നാലെ പ്രിയങ്ക സാരികളും എത്തിയിരിക്കുകയാണ്. മോദിയുടെ ചിത്രങ്ങള്‍ പതിച്ച സാരികളും മാര്‍ക്കറ്റില്‍ ട്രെന്‍ഡ് ആയിരുന്നു.
പ്രിയങ്കയുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് ഉത്തരേന്ത്യക്കാര്‍. വിപണികളില്‍ എത്തിയിരിക്കുന്ന സാരികളില്‍ പ്രിയങ്കയുടെയും ഇന്ദിര ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങളാണ് പതിച്ചിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമായ മോദി ജാക്കറ്റിനെ പിന്നിലാക്കിയാണ് ഇപ്പോള്‍ പ്രിയങ്കയുടെ സാരികള്‍ തരംഗമാകുന്നത്. സാരിക്ക് ആവശ്യക്കാര്‍ ഏറെയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ പ്രിയങ്കയുടെ ചിത്രമുള്ള സാരി വാങ്ങാനായെത്തിയവരുടെ തിരക്കായിരുന്നു.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
Leave a Comment