X

മോദി.. മോദി.. ആർപ്പുവിളിച്ച് ജനങ്ങള്‍, കാറില്‍ നിന്നിറങ്ങി കൈകൊടുത്ത് പ്രിയങ്ക ഗാന്ധി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് കാറില്‍ സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം

പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി ആരവങ്ങള്‍ മുഴക്കിയവരോട് വ്യത്യസ്ത പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ എത്തിയതായിരുന്നു പ്രിയങ്ക. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം.

മോദി വിളികളുമായി പ്രിയങ്കയെ കാത്തു നിന്നവരുടെ അടുത്തു കാര്‍ നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ രീതിയിലും ഞാന്‍ എന്റെ രീതിയിലും’ എന്നു പറഞ്ഞു കൊണ്ടു എല്ലാവര്‍ക്കും കൈ കൊടുത്തു ആശംസകള്‍ നേര്‍ന്നുമാണ് പ്രിയങ്ക മടങ്ങിയത്. പ്രിയങ്കയുടെ വ്യത്യസ്ത പ്രകടനം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

Read More : ആരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളികളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത്?

This post was last modified on May 15, 2019 7:00 pm