X

‘ഒരു ടവ്വലായാലും മതി’, ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായം തേടി ഒരു പറ്റം യുവതി യുവാക്കൾ മാർക്കറ്റുകളിലേക്ക്/ വീഡിയോ

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരതാശ്വാസ ക്യാംപികളിലേക്ക് സാധനങ്ങൾ എത്തുന്നില്ലെന്ന് ഉൾപെടെ ആക്ഷേപങ്ങൾ ഉയരുമ്പോൾ അത്യാവശ്യ സാധനങ്ങൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഒരു പറ്റം യുവാക്കൾ.

എർണാകുളം ബ്രോഡ് വെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വഴിയോരക്കച്ചവടക്കാരിൽ നിന്നും മേഖലകളിലെ ഷോപ്പുകളിൽ നിന്നും ഉൾപ്പെടെയായിരുന്നു സാധനങ്ങൾ ശേഖരച്ചത്.

വഴിയോരക്കച്ചവടക്കാർ ഉൾപ്പെട വലിയ പിന്തുണയായിരുന്നു ഇവർക്ക് നൽകിയത്. കുട്ടികളുടെ ചെരിപ്പ് മുതൽ തുണിത്തരങ്ങള്‍ വരെ എണ്ണവും വലുപ്പവും നോക്കാതെ ശേഖരിക്കുകയായിരുന്നു ഇവർ. ഇതിന്റെ ലൈവ് വീഡിയോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തക ചിത്തിര കുസുമമാണ് വിഡിയോ പങ്ക് വച്ചത്.

This post was last modified on August 14, 2019 5:10 pm