ടിക് ടോക് വീഡിയോയ്ക്കുവേണ്ടി സ്വന്തം ജീപ്പിന് തീയിട്ട് രാജ്കോട്ട് സ്വദേശി. വണ്ടി പെട്രോള്‍ ഒഴിച്ച് തീയിട്ട ഇന്ദ്രജിത് സിംഗ് ജഡേജയെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ടിക് ടോക് വീഡിയോക്കുവേണ്ടി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജിത് ജീപ്പ് കത്തിച്ചത്. ജീപ്പ് കത്തിക്കുന്ന വീഡിയോ ടിക്ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം.
ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ അപകടത്തിന് കാരണമാകുമായിരുന്നു ഇത്. തിരക്കുള്ള റോഡിലൂടെ ആളുകള്‍ പോവുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ സുഹൃത്താണ് ജീപ്പ് കത്തിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
“ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്കോളര്‍ പുരസ്കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു