ബോളിവുഡ് താരം രണ്‍വീര്‍ കപൂര്‍,ധനുഷ്, തൃഷ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളാണിത്. ദുബായില്‍ നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ബോളിവുഡ് നടന് രണ്‍വീറുമായുള്ള ചിത്രങ്ങള്‍ തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയും പങ്കു വെച്ചിട്ടുണ്ട്.
ധനുഷും രണ്‍ബീറും തമ്മിലുള്ള സംഭാഷണ വീഡിയോകള്‍ അടക്കമാണ് വൈറലാകുന്നത്. വട ചെന്നൈ, ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ എന്ന ചിത്രത്തിനാണ് ധനുഷിന് അവാര്‍ഡ് ലഭിച്ചത്. ഹേയ് ജൂഡ്, 96 എന്ന സിനിമകളാണ് തൃഷക്ക് അവാര്‍ഡ് നേടി കൊടുത്തത്.
കോളിവുഡും ബോളിവുഡും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.