X

700 അടി ഉയരമുള്ള ദുബയിലെ ബുർജ് അല്‍ അറബിന് മുകളിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഒരു സൈക്കിളിൽ സ്റ്റണ്ട്/ വീഡിയോ

ഹെൽമറ്റ് മാത്രമായിരുന്നു സുരക്ഷാ ക്രമീകരണങ്ങളായി ഉപയോഗിച്ചിരുന്നതെന്നത്

ശ്വാസം അടക്കി പിടിക്കാതെ കണ്ടുതീർക്കാനാവില്ല  ഈ വീഡിയോ. ദുബയുടെ അഭിമാന കെട്ടിടങ്ങളിലൊന്നായ ബുർജ് അൽ അറബിന് മുകളിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഒരു സൈക്കിള്‍ സ്റ്റണ്ട്. സ്കോട്ടിഷ് ബിഎംഎസ് റൈഡർ ക്രിസ് കെയ്ൽ ആണ് അമ്പരപ്പിക്കുന്ന സ്റ്റണ്ടിന് പിന്നിൽ. ബുർജ് അൽ അറബിന് മുകളിൽ ഹെലികോപ്റ്ററിൽ എത്തിയ ക്രിസ് ഗെയിൽ സൈക്കിളിൽ താഴെക്ക് ചാടുന്നതാണ് ദൃശ്യത്തിലുള്ളത്.

റെഡ് ബുൾ പങ്കുവച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെട്ടിടത്തിന് മുകളിൽ 16 അടി മുകളിലായിരുന്നു ഹെലികോപ്റ്റർ. ഇതിൽ നിന്നും ബുർജ് അൽ അറബിന് മുകളിലെ റാമ്പിലേക്കാണ് ക്രിസ് സൈക്കിളുമായി ചാടുന്നത്. ഹെൽമറ്റ് മാത്രമായിരുന്നു സുരക്ഷാ ക്രമീകരണങ്ങളായി ഉപയോഗിച്ചിരുന്നതെന്നതും പ്രത്യേകതയാണ്. 700 അടിയാണ് ബുർജ് അൽ അറബിന്റെ ഉയരം, എന്നാൽ ഉയരത്തിനെക്കാൾ കെട്ടിടത്തിന് മുകളിലെ കാറ്റായിരുന്നു അപകടകാരി.

അപകടകരമായ സ്റ്റഡിങ്ങിലുടെ ഇതിന് മുൻപും ശ്രദ്ധ പിടിച്ച് പറ്റിയ വ്യക്തിയാണ് ക്രിസ്  കെയ്ൽ. ദുബയിൽ തന്നെ നിരവധി പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.