X

‘ഉയരെ’യിലെ നീ മുകിലോ എന്ന ഗാനം പാടി ഗായിക സിതാരയും മകളും

അമ്മയ്ക്ക് മുകളില്‍ നല്ല പാട്ടുകാരിയാകാന്‍ സാധിക്കട്ടെ' എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

മികച്ച അഭിപ്രായത്തോടെ തീയറ്ററുകളില്‍ വിജയയാത്ര തുടരുകയാണ് ഉയരെ എന്ന സിനിമ. സിതാരയും വിജയ് യേശുദാസും പാടിയ ചിത്രത്തിലെ നീ മുകിലോ എന്ന ഗാനത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ആരാധകര്‍ക്കായി നീ മുകിലോ എന്ന പാട്ടുപാടി എത്തിയിരിക്കുകയാണ് സിതാരയും ആറു വയസ്സുകാരി മകള്‍ സാവന്‍ ഋതുവും.

ചിത്രത്തിലെ ഓരോരുത്തരെയും അഭിനന്ദിച്ചു കൊണ്ടാണ് സിതാര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ഉയിരും ഉയിരിന്റെ ഉയിരും’ എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും പാട്ട് സിതാരയുടെ ഭര്‍ത്താവ് ഡോ. സജീഷ് ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മകളുമൊത്തുള്ള സിതാരയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘അമ്മയെക്കാൾ നല്ല പാട്ടുകാരിയാകാന്‍ സാധിക്കട്ടെ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read More : ‘ഹിന്ദുത്വ ഭീകരതയെക്കുറിച്ച് അദ്ദേഹം കണ്ടെത്തിയതൊക്കെ ശരിയായിരുന്നു’; സാധ്വി പ്രഗ്യക്കെതിരെ കര്‍ക്കരെയുടെ മകള്‍