X

സാമൂഹ്യമാധ്യമ ബന്ദിന് ആഹ്വാനം

വിക്കി പീഡിയയുടെ സഹ സ്ഥാപകന്‍ ഡോ. ലാറി സാന്‍ജറാണ് പ്രക്ഷോഭ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വകാര്യവിവരങ്ങള്‍ അപഹരിക്കുന്നത് തടയാന്‍ 48 മണിക്കൂര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാതെ സമരം ചെയ്യാന്‍ ആഹ്വാനം. വിക്കി പീഡിയയുടെ സഹ സ്ഥാപകന്‍ ഡോ. ലാറി സാന്‍ജറാണ് പ്രക്ഷോഭ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്കെതിരെ ചാരപ്പണി നടത്തുന്ന ഓണ്‍ലൈന്‍ ഭീമന്‍മാരുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ ജൂലൈ നാലിനും അഞ്ചിനുമാണ് അടച്ചുപൂട്ടലിന് ആഹ്വാനം.

ഈ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. ലോകമെമ്പാടുമുള്ള സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ വികാരം ശക്തമായി ഉയര്‍ത്താന്‍ ഇത്തരം സമരമുറകള്‍ അനുവാര്യമാണെന്നും. ഉപഭോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും ഓണ്‍ലൈന്‍ ശീലങ്ങളും കച്ചവടക്കണ്ണോടെ മോഷ്ടിക്കുന്ന കുത്തകകളെ പ്രതിഷേധം അനുവാര്യമാണെന്നും ഡോ. ലാറി സാര്‍ജര്‍ ബ്ലോഗില്‍ കുറിച്ചു.

ദുരൂഹതകൾ അവസാനിക്കുമോ?; ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യൂമെന്ററിയാക്കി എച്ച്.ബി.ഒ

This post was last modified on July 2, 2019 11:19 am