X

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കൈതട്ടി മാറ്റി സുരേഷ് ഗോപി/ വീഡിയോ

സുരേഷ് ഗോപിയെ കണ്ടതോടെ പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തെത്തുകയായിരുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് സെല്‍ഫി എടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ കൈ തട്ടി മാറ്റി ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ത്യശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപ സ്ഥങ്ങളിലും പ്രചരണത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി എംപി.

സുരേഷ് ഗോപിയെ കണ്ടതോടെ പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തെത്തുകയായിരുന്നു. അതിലൊരു വിദ്യാര്‍ത്ഥിയാണ് പിറകിൽ നിന്നും സെൽഫി എടുക്കാൻ താരത്തിന്റെ തോളില്‍ കൈ വെച്ചത്. ഉടന്‍ തന്നെ സുരേഷ് ഗോപി വിദ്യാര്‍ത്ഥിയുടെ കൈ തട്ടിമാറ്റുകയായിരുന്നു.

ശേഷം രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചിലവഴിച്ചിട്ടാണ് താരം മടങ്ങിയത്. ഐ ഇ മലയാളമാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്.

Read More : വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ദളിത്-ആദിവാസി സംഘടനകള്‍, കോണ്‍ഗ്രസ് പ്രകടനപത്രിക പരിഷ്‌കരിക്കണമെന്നും ആവശ്യം 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”