‘നരേന്ദ്ര മോദിയെന്ന് മിണ്ടിക്കൂടെ, മോദിയെ വിമര്‍ശിച്ചാല്‍ മൂക്കു ചെത്തിക്കളയുമോ? മോദിയെ മാത്രമല്ല സഖാവ് പിണറായി വിജയനെയും ഞങ്ങള്‍ വിമര്‍ശിക്കും. കാര്യം പറയുമ്പോള്‍ ചൊറിഞ്ഞിട്ടു കാര്യമില്ല. ഒരു സ്ത്രീ പറയുന്നതു കേള്‍ക്കാനുള്ള സാവകാശം കാട്ടാതെ ബഹളം വയ്ക്കാന്‍ നാണമില്ലേ’ യോഗത്തിനിടെ സംസാരം തടസ്സപ്പെടുത്തിയതിനെതിരെ പൊട്ടിത്തെറിച്ച തിരുവനന്തപുരം നഗരസഭാ വനിതാ കൗണ്‍സിലര്‍ വി.ആര്‍ സിനിയുടെ പ്രസംഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുക്കുകയാണ്.
കൗണ്‍സില്‍ യോഗത്തിനിടെ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെതിരെയായായിരുന്നു സിനി പ്രതികരിച്ചത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പരിപാടിയുടെ ഉദ്ഘാടന വേദിയിന്‍ നിന്നു ശശി തരൂര്‍ എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത് എന്നിവരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിക്ഷേധിച്ചുള്ള പ്രമേയാവതരത്തിനിടെയാണ് സിനി പൊട്ടിത്തെറിച്ചത്.
ഇതോട് കൂടി കൂവിയിരുത്താന്‍ മുന്നോട്ട് വന്നവര്‍ പിന്മാറുകയായിരുന്നു. പ്രസംഗം തടയാന്‍ ശ്രമമുണ്ടായെങ്കിലും അതൊന്നും വക വയ്ക്കാതെ സിനി പ്രസംഗം തുടരുകയായിരുന്നു. സിഎംപി പ്രതിനിധിയും ആക്കുളം വാര്‍ഡ് കൗണ്‍സിലറുമാണ് വി ആര്‍ സിനി. വീഡിയോ കാണാം..
Leave a Comment