X

“ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴൊന്നും ശേഖരിക്കേണ്ടതില്ല”, കാത്തിരിക്കാൻ നിർദേശിച്ച് തിരുവനന്തപുരം കളക്ടർ, വ്യാപക വിമർശനം

വടക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷമാവുകയും സംസ്ഥാനത്ത് ആകമാനം ഒരുലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുമ്പോഴും ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യമില്ലെന്ന് തിരുവന്തപുരം കളക്ടര്‍. സംസ്ഥാനത്തെ ദുരിതം പുറത്തുവന്നുകൊണ്ടിരുന്ന ഇന്നലെ വൈകുന്നേരം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് കളക്ടർ ഗോപാലകൃഷ്ണൻ ഇക്കാര്യം പറയുന്നത്.

നിലവിൽ സഹായങ്ങൾ ആവശ്യമില്ലെന്നും കരുതിയിരുന്നാൽ മതിയെന്നുമായിരുന്നു കളക്ടരുടെ നിർദേശം. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നുകൾക്കുമായി എന്തുചെയ്യണമെന്നറിയാതെ ഒരു പറ്റം ജനങ്ങൾ ബുദ്ധിമുട്ടുന്ന അതേ സംസ്ഥാനത്തിന്റെ തലസ്ഥാന ജില്ലയിലെ കളക്ടറാണ് ഇതൊന്നും തൽക്കാലം ശേഖരിക്കേണ്ട എന്ന് പറയുന്നത്.

സഹായം വേണമെങ്കിൽ ഒന്ന് രണ്ട് ദിവസങ്ങൾക്കുശേഷം ശേഖരിച്ചാൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിൽ ദുരിതം ബാധിച്ച വയനാട്ടിലെയും മലപ്പുറത്തേയും ഉൾനാടുകളിലേക്ക്  സാധനങ്ങൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കളക്ടർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നിലവിൽ മഴക്കെടുതി ബാധിക്കാത്തത്. അതുകൊണ്ട് തന്നെയായിരിക്കണം ഗോപാല കൃഷ്ണൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന് പിന്നിലും. എന്നാൽ കഴിഞ്ഞ വർഷം ഇതേകാലത്ത് കേരളം പ്രളയം കൊണ്ട് വലഞ്ഞപ്പോഴും തിരുവനന്തപുരത്തെ ബാധിച്ചിരുന്നില്ല. എന്നാൽ അന്ന് പ്രളയ ബാധിത മേഖലയിലേക്ക് വൻ തോതിലാണ് ദുരിതാശ്വാസ സാധനങ്ങൾ തിരുവനന്തപുരത്തുന്നിന്നും കൊണ്ട് പോയിരുന്നത്. അന്നത്തെ കളക്ടർ ഡോ. വാസുകിയുടെ ഇടപെടലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതേസാഹചര്യത്തിലാണ് ഗോപാലകൃഷ്ണൻ വിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്.

നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നു; മലയാളികള്‍ക്ക് ഓ… പോട്…: വാസുകി ഐഎഎസ്

This post was last modified on August 10, 2019 9:03 pm