കേരള പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയില്‍ ഉള്ളത് ചില്ലറ കക്ഷികള്‍ ഒന്നുമല്ല. വീഡിയോയില്‍ മലയാളത്തിലെ യുവ താരമായ ടൊവിനോ തോമസും വിജയബാബുവുമൊക്കെയുണ്ട്. അഭിനയിക്കാന്‍ അല്ലെങ്കിലും കൂട്ടത്തില്‍ മമ്മൂട്ടിയുമുണ്ട്.
കേരള പോലീസിന്റെ റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായിട്ടുള്ള വീഡിയോയിലാണ് മമ്മൂട്ടിയും ടൊവിനോയും വിജയ് ബാബുവും പങ്കാളികളായിരിക്കുന്നത്. മമ്മൂട്ടിയാണ് വീഡിയോ പുറത്തുവിട്ടത്.
മൈന്‍ഡ് യൂ ആര് ബ്ലോയിങ് എന്നാണ് വീഡിയോയുടെ പേര്. മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരെയുള്ള സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
This post was last modified on February 23, 2019 7:16 am