X

ദലിതരെ അവഹേളിച്ചും മോദിയെ പുകഴ്ത്തിയും യുവതി/ വീഡിയോ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും യുവതി അപമാനിക്കുന്നുണ്ട്

ദലിത് സമൂഹത്തെ അപമാനിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും യുവതി. ദലിത് വിഭാഗക്കാര്‍ കാരണം തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും ദലിതായി ജനിച്ചിരുന്നെങ്കില്‍ തനിക്കും ജോലി ലഭിച്ചേനേ എന്നു പറയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുപിയിലെ പ്രമുഖ ദളിത്‌ സമുദായമായ ‘ചമാര്‍’ വിഭാഗക്കാരെ പേരെടുത്തു പറഞ്ഞാണ് യുവതി അവഹേളിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ഉള്‍പ്പെടുന്ന സമുദായമാണ് ചമാര്‍.

ദലിതര്‍ക്കിപ്പോള്‍ മുകളിലാണ് സ്ഥാനമെന്നും മുന്നോക്ക വിഭാഗക്കാരുടെ സ്ഥാനം അതിനാല്‍ നഷ്ടമായെന്നും യുവതി പറയുന്നു. ദലിതര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്, അവര്‍ സമൂഹത്തില്‍ ഒരു സ്ഥാനവും അര്‍ഹിക്കുന്നില്ലെന്നും നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും യുവതി പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും യുവതി അപമാനിക്കുന്നുണ്ട്. യുവതി പറയുന്നത് കേട്ട് അടുത്തിരുന്ന് ചിരിക്കുന്നവരെയും വീഡിയോയില്‍ കാണാം.

Read More : MeToo പ്രതിഷേധങ്ങള്‍ കാന്‍ ചലചിത്ര മേളയെ മാറ്റിയോ? തീവ്ര വലതുപക്ഷക്കാരനായ ഫ്രഞ്ച് നടന്‍ അലെയ്ന്‍ ഡിലോണിനെ ആദരിച്ചതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം 

Related Post
Leave a Comment