ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വണ്ടി തടഞ്ഞ ട്രാഫിക്ക് പോലീസിനെ മദ്യപിച്ചെത്തിയ സ്ത്രീയും പുരുഷനും കൈയ്യേറ്റം ചെയ്തു. ഡല്‍ഹി മായപുരിയിലാണ് ട്രാഫിക്ക് പോലീസിന് നേരെ കയ്യേറ്റം നടന്നത്. ഇരുവരും മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ട്രാഫിക്ക് പോലീസിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
എഎന്‍ഐയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ട്രാഫിക്ക് പോലീസിന്റെ കൈയ്യില്‍ നിന്ന് താക്കോല്‍ പിടിച്ചു വാങ്ങുന്നത് വീഡിയോയിലുണ്ട്. ചുറ്റുമുള്ള യാത്രക്കാര്‍ക്ക് നേരെ കയര്‍ത്ത് സംസാരിക്കുന്നതും,പിടിച്ചുന്തുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
കീടങ്ങളെ ജൈവായുധമാക്കാൻ പെന്റഗൺ നടത്തിയ പരീക്ഷണം അമേരിക്കക്കാരെ നിത്യരോഗികളാക്കി?
This post was last modified on July 17, 2019 6:58 pm
Leave a Comment