X

കൈക്കുഞ്ഞുമായി വനിത മതിലിൽ ഒരു തീപ്പൊരിയമ്മ/ വീഡിയോ

പങ്കാളിത്തം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ വനിത മതിലിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ് മലയാളി നവമാധ്യമ ഇടങ്ങളും.

നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍ കേരളത്തിലുയര്‍ന്നു. പങ്കാളിത്തം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ വനിത മതിലിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ് മലയാളി നവമാധ്യമ ഇടങ്ങളും. വനിത മതിലിനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്, ട്വിറ്റര് പ്രൊഫൈലുകൾ വനിത മതിലിന്റെ വിത്യസ്ത ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ്. കൂട്ടത്തിൽ ഒരു കുഞ്ഞിനേയും കയ്യിലെടുത്തു മുദ്രാവാക്യം വിളിക്കുന്ന സ്ത്രീയുടെ ചിത്രവും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ് വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചത്. ആറുമാസക്കാരി ദുലിയ മല്‍ഹാറാണ് കയ്യിലുള്ള കുട്ടി. ഇയ്യ എന്ന വിളിപ്പേരുള്ള ദുലിയയും അമ്മക്കൊപ്പം വനിതാമതിലിന്റെ ഭാഗമായിരുന്നു. വനിതാ മതിലിനെ പിന്തുണക്കുന്നവര്‍ക്കിടയില്‍ ആവേശമായി മാറുകയായിരുന്നു ചിത്രം.

എസ്. എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആതിര കാലിക്കറ്റ് യൂണുവേഴ്‌സിറ്റി മുന്‍ ഭാരവാഹി കൂടിയാണ്(ജോയിന്റ് സെക്രട്ടറിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിച്ചിട്ടുള്ള വ്യക്തികൂടിയാണ് ആതിര.

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകൾ അണിനിരക്കുന്നത്.വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു. വനിതാ മതിലിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വൈകീട്ട് 3.45ന് തന്നെ ആരംഭിച്ചിരുന്നു. മതിലിന് അഭിമുഖമായി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പുരുഷന്മാരും അണിനിരന്നിരുന്നു.

വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് നവോത്ഥാനസംരക്ഷണ സമിതിയുടേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന് ലഭിച്ചത്. ആദ്യ കണ്ണിയായി മന്ത്രി ഷൈലജ ടീച്ചറും അവസാന കണ്ണിയായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും അണിനിരന്നു.

കൊച്ചിയിൽ ഡോക്ടർ എം ലീലാവതി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയാണ് വനിതാ മതിലെന്ന് സി കെ ജാനു.അഭിപ്രായപ്പെട്ടു. വനിത മതിലിനു ഐക്യദാർഢ്യവുമായി താരങ്ങളും സാംസ്‌കാരിക പ്രമുഖരുടെ നീണ്ട നിരയും ഉണ്ടായിരുന്നു.

 

This post was last modified on January 2, 2019 8:37 am

Related Post
Leave a Comment